നെറ്റ്‌വര്‍ക്ക് വികസനം കഴിഞ്ഞാല്‍ ബിഎസ്എന്‍എല്‍ നിരക്ക് പകുതിയാക്കും

ബാഴ്‌സലോണ: മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിച്ചു വരുന്ന ട്രെന്‍ഡിന് എതിര്‍ ദിശയില്‍ നീങ്ങാന്‍ ബിഎസ്എന്‍എല്‍ പദ്ധതി. അടുത്ത ഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതോടെ 3ജി ഡേറ്റാ നിരക്കുള്‍ ചുരുങ്ങിയത് 50% ബിഎസ്എന്‍എല്‍ കുറയ്ക്കുമെന്ന് കമ്പനി ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ.

നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന്റെ ഏഴാം ഘട്ടം പ്രവര്‍ത്തനത്തിലാണു കമ്പനി. 4,800 കോടിയാണ് ഇതിനു ചെലവ്. ഈ വര്‍ഷം ജൂണോടെ അതു തീരും. എട്ടാം ഘട്ടം കൂടിയാവുമ്പോള്‍ നിരക്കു വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാവും. ഈ ഘട്ടത്തിനുള്ള ടെന്‍ഡറുകള്‍ 201516 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ വിളിക്കാമെന്നാണു കരുതുന്നതെന്നും ചെയര്‍മാന്‍.

പ്രമുഖ ടെലികോം കമ്പനികളുടെ 2ജി നിരക്കിന് ഏതാണ്ട് സമമായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ 3ജി നല്‍കുന്നതെന്നും അദ്ദേഹം. ഒരു ജിബി 3ജി മൊബൈല്‍ ഇന്റര്‍നെറ്റിന് 175 രൂപയാണിപ്പോള്‍. രണ്ടു ജിബിക്ക് 251 രൂപ. 3ജി ശേഷിയുടെ 90 ശതമാനവും കമ്പനി വിനിയോഗിക്കുന്നുണ്ട്. ഇപ്പോള്‍ നിരക്കു കുറച്ചാല്‍ ട്രാഫിക്കില്‍ വന്‍ കുതിച്ചുകയറ്റമുണ്ടാകും. ഈ ലോഡ് താങ്ങാന്‍ കമ്പനിക്കു കഴിയില്ല അദ്ദേഹം പറഞ്ഞു.

Top