നെയ്മര്‍ക്ക് നാലു ഗോള്‍; റയോ വലക്കാനക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: റയോ വലക്കാനോയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സ എതിരാളികളെ പരാജയപ്പെടുത്തിയത്. നെയ്മര്‍ നാലു ഗോളുകള്‍ നേടിയപ്പോള്‍ സുവാരസ് ഒരു ഗോള്‍ നേടി.

ജാവി ഗുവേരയും സാഞ്ചസ് റൂയിസുമാണ് റയോയുടെ ഗോളുകള്‍ നേടിയത്. ഗോളില്‍ ആറാടിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ നാലും ഗോളുകളാണ് പിറന്നത്.

ഗോളടിക്ക് തുടക്കം കുറിച്ചത് റയോ ആയിരുന്നു. 15 -ാം മനിറ്റില്‍ ജാവി ഗുവേര റോയ്ക്ക് ലീഡ് നല്‍കി. എന്നാല്‍ ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ ബാഴ്‌സയ്ക്കായി സമനില പിടിച്ചു. 32 -ാം മിനിറ്റില്‍ നെയ്മര്‍ ബാഴ്‌സയ്ക്ക് ലീഡും നല്‍കി.

രണ്ടാം പകുതിയില്‍ നെയ്മര്‍ തുടരെ തുടരെ രണ്ടു വട്ടംകൂടി റയോ പോസ്റ്റില്‍ നിറയൊഴിച്ചു. 69, 70 മിനിറ്റുകളിലാണ് നെയ്മറുടെ ബൂട്ടുകള്‍ ലക്ഷ്യംകണ്ടത്. 77-ാം മിനിറ്റില്‍ സുവാരസ് റയോ പോസ്റ്റില്‍ ഒരു ഗോളുകൂടി നിക്ഷേപിച്ച് ബാഴ്‌സയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. എന്നാല്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ റയോയുടെ രണ്ടാം ആശ്വാസ ഗോള്‍ റൂയിസ് നേടി.

Top