നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ്; 9 പേര്‍ക്കെതിരെ കോഫേപോസ ചുമത്തി

കൊച്ചി: നെടുമ്പാശ്ശേരി വഴി 200 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒമ്പതു പേര്‍ക്കെതിരെ കോഫെപോസ ചുമത്തി. കോഫേപോസ ബോര്‍ഡിന്റേതാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുകാരന്‍ നൗഷാദിന്റെ കൂട്ടാളി കൂടിയായ സിവില്‍ പൊലീസ് ഓഫീസര്‍ ജെബിന്‍ കെ.ബഷീര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് ശിക്ഷ ലഭിക്കുക.

ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലാണ് കോഫെപോസ പ്രകാരമുള്ളത്. 2010ല്‍ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ പരിശീലനത്തിന് ശേഷം ജെബിന് വിമാനത്താവളത്തില്‍ പോസ്റ്റിംഗ് ലഭിക്കുകയായിരുന്നു. ജെബിനെ കൂടാതെ കൂടുതല്‍ പൊലീസുകാര്‍ കടത്തിന് കൂട്ടുനിന്നതായി സൂചനയുണ്ടായിരുന്നു.

കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട് എന്ന കോഫെപോസ വിദേശനാണയം നിയന്ത്രിക്കാനും കള്ളക്കടത്ത് ചെറുക്കാനുമായാണ് രൂപപ്പെടുത്തിയത്.

Top