നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; എമിഗ്രേഷന്‍ എസ്‌ഐ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ എസ്‌ഐയെ കസ്റ്റഡിയിലായിട്ടുണ്ട്. സ്വര്‍ണക്കടത്തിന് സഹായം ചെയ്തതിനാണ് കസ്റ്റംസ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. നാലു കിലോ സ്വര്‍ണം പുറത്തേക്കു കടത്താന്‍ സഹായിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച അബ്ദുല്ല ഇതേ റൂട്ടില്‍ ആറു കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ കഴിഞ്ഞ ആഴ്ച യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Top