നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: ഫൈസലിന് എതിരെ കോഫെപോസെ

തിരുവനന്തപുരം: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ഫയാസിന്റെ സഹോദരന്‍ ഫൈസലിനെതിരെ കോഫെപോസെ ചുമത്തി. ഫൈസലിനെ ഒരുവര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. കഴിഞ്ഞ നവംബര്‍ 21നാണ് ഫൈസല്‍ സിബിഐ ഓഫീസിലെത്തി കീഴടങ്ങിയത്.

കടത്തുന്ന സ്വര്‍ണ്ണം വില്‍പനക്കാരില്‍ എത്തിക്കുന്നത് ഫൈസലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇന്ത്യയില്‍ തന്നെ ഒളിവിലായിരുന്നു ഇയാള്‍. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് ഫയാസ്.

Top