നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. അരയില്‍ തോര്‍ത്തില്‍ കെട്ടി അതിനുള്ളിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കൊണ്ടുവന്നയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Top