നെഞ്ചുവേദന; ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. നാലു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കൊല്ലം സ്ഥാനമേറ്റെടുത്തത് മുതല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കാനാകാത്ത വിധം അവശനായിരുന്നു ഡാല്‍മിയ. തുടര്‍ന്ന് സുപ്രീം കോടതി അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Top