നെക്‌സസ്സ് 9 ടാബ് ലെറ്റ് ഇന്ത്യയിലും

ന്യൂഡല്‍ഹി: ഗൂഗിളിന്റെ നെക്‌സസ് 9 ടാബ്‌ലറ്റ് ഇന്ത്യയില്‍എത്തുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ലോക വ്യാപകമായി നെക്‌സസ് 9 പുറത്തിറക്കിയത്. എന്നാല്‍, ഗൂഗിളിന്റെ പുതിയ ഫോണ്‍ നെക്‌സസ് 6 സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

പ്ലേ സ്റ്റോറില്‍ നല്‍കിയ വിലയനുസരിച്ച് നെക്‌സസ് 9 ടാബ്‌ലറ്റ് 16 ജിബി വൈഫൈ പതിപ്പിന് 28,900 രൂപയും 32 ജിബി വൈഫൈ സെല്ലുലാര്‍ പതിപ്പിന് 44,900 രൂപയുമാണ് ഇന്ത്യയിലെ വില. ഇന്ത്യയില്‍ പുറത്തിറങ്ങിയവയില്‍ ഏറ്റവും വിലകൂടിയ ഗൂഗിള്‍ ടാബ്‌ലറ്റാണ് നെക്‌സസ് 9. എച്ച്.ടി.സിയാണ് നെക്‌സസ്സ് 9 നിര്‍മ്മിച്ചിരിക്കുന്നത്.

8.9 ഇഞ്ച് ഡിസ്‌പ്ലെയുള്ള നെക്‌സസ് 9 ടാബ്‌ലറ്റിന് 2.3 ജിഗാഹെഡ്‌സിന്റെ 64ബിറ്റ് ക്വോഡ് കോര്‍ എന്‍ വിദ്യാ ടെഗ്ര കെ1 പ്രൊസസറാണ് ശക്തി പകരുന്നത്. ഗൂഗിളിന്റെ പുതിയ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയിഡ് 5.0 ലോലിപോപില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ടാബ്‌ലറ്റായിരിക്കും നെക്‌സസ് 9. 6700 എംഎഎച്ച് ബാറ്ററിയില്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 9 മണിക്കൂറില്‍ കൂടുതല്‍ ജീവന്‍ നില നില്‍ക്കുന്ന ടാബില്‍ 8 മെഗാപിക്‌സെല്‍ പിന്‍ ക്യാമറയും 1.6 മെഗാപിക്‌സെല്‍ മുന്‍ ക്യാമറയുമുണ്ട്.

Top