നീനയുമായി ലാല്‍ ജോസ്

സ്ത്രീ കേന്ദ്രീകൃത കഥയും സ്ത്രീ കഥാപാത്രങ്ങളുമായി ലാല്‍ ജോസിന്റെ പുതിയ ചിത്രമെത്തുന്നു. ‘നീന’യെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വേണുഗോപാല്‍ ആര്‍ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നാഗരിക ജീവിതത്തിലെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയാണ് ചിത്രം പ്രമേയമാക്കുന്നത്. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. വിജയ് ബാബുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

വ്യത്യസ്തമായ ഡിസൈനുമായാണ് നീനയുടെ പോസ്റ്ററും എത്തിയിരിക്കുന്നത്. ”ഏറ്റവും ദുര്‍ഗ്രഹമായ വഴികള്‍ ഭൂമിയിലല്ല…മനുഷ്യമനസ്സുകളിലാണ്” എന്ന കുറിപ്പോടെ ലാല്‍ജോസ് തന്നെയാണ് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Top