നിവിന്റെ പ്രേമം നാളെ തിയറ്ററുകളില്‍

നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേമം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നു. ട്രെയിലറും ടീസറും ഇല്ലാതെയാണ് പ്രേമം എത്തുന്നത്. എന്നാല്‍ ഇവ രണ്ടുമില്ലെങ്കിലും ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററും ഗാനവും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

നിവിന്‍ പോളി നായകനായ റൊമാന്റിക് ത്രില്ലറില്‍ പുതുമുഖമായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സായി പല്ലവി, മഡോണ എന്നിവരാണ് മറ്റ് നായികമാര്‍. രഞ്ജി പണിക്കര്‍, സൗബിന്‍ ശാഹിര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് താരങ്ങള്‍. രാജേഷ് മുരുകേശനാണ് സംഗീതം. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top