നിലവിളക്ക് വിവാദം: പൊതു ചര്‍ച്ച ഉദ്ദേശിക്കുന്നില്ലെന്ന് സമസ്തയോട് കെപിഎ മജീദ്

കോഴിക്കോട്: നിലവിളക്ക് വിവാദം ഗൗരവമായ വിഷയമല്ലെന്നും പ്രഭാപൂരിതമായ ഇന്നത്തെ ലോകത്ത് നിലവിളക്ക് ഒരു പ്രശ്‌നമേയല്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സമസ്തക്ക് സമസ്തയുടെ നിലപാട് പറയാമെന്നും പൊതു ചര്‍ച്ച ഉദ്ദേശിക്കുന്നില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

നേരത്തെ നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത താക്കീതുമായി സമസ്ത ഇകെ വിഭാഗം രംഗത്ത് എത്തിയിരുന്നു. കെഎം ഷാജിയും എംകെ മുനീറും അടക്കം ലീഗിലെ നിലവിളക്ക് കത്തിയ്ക്കുന്നതിനെ പിന്തുണയ്ക്കുന്ന വിഭാഗത്തെ മുസ്ലീം വിരുദ്ധരായി വിശേഷിപ്പിച്ചായിരുന്നു സമസ്തയുടെ മുന്നറിയിപ്പ്.

ഇവരെ നിലക്ക് നിര്‍ത്താന്‍ ലീഗിനോട് ആവശ്യപ്പെടുന്ന സമസ്ത നേതാവിന്റെ ലേഖനം സംഘടനയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്.

Top