നിലപാട് കടുപ്പിച്ച് ജെഡിയു; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുന്നിന്നേക്കും

കാഴിക്കോട്: യുഡിഎഫില്‍ ജെഡി-യു നിലപാടു കടുപ്പിക്കുന്നതായി സൂചന. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആലോചന നടക്കുന്നതായാണ് സൂചന. പാലക്കാട്ട് എം.പി. വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ചു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിലുള്ള അതൃപ്തിയാണ് കാരണം.

പരാജയത്തില്‍ പാലക്കാട് ഡിസിസി പ്രസിഡന്റടക്കം ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുള്ളതായി യുഡിഎഫ് നിയോഗിച്ച ഉപസമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കാന്‍ ആലോചന നടക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണു ജെഡി-യു നിലപാടു കടുപ്പിക്കുന്നത്.

Top