പി.സി ജോര്‍ജ്ജിന്റെ രാജി: നിലപാടില്‍ മാറ്റമില്ലാതെ കെ .എം മാണി

കോട്ടയം: നിലപാടില്‍ മാറ്റമില്ലതെ കെ.എം മാണി. പി.സി ജോര്‍ജ്ജിനെ പുറത്താക്കാന്‍ തീരുമാനിച്ചത് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണെന്നും കെ.എം മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. മാണിയുടെ വസതിയില്‍ നടന്ന കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും അത് മാറ്റേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ച് പി സി ജോര്‍ജ്ജ് ക്ലിഫ്ഹൗസിലെത്തിയതിനുശേഷം കെ എം മാണിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടി.

Top