നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിയ്ക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്‍ എഫ് ഡി സി ചെയര്‍മാനായി തന്നെ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ അഭിപ്രായം നേരത്തേ ചോദിച്ചിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ച് സമ്മതം അറിയിച്ചിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.

Top