നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബഹളം. മാണിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കറുടെ ഇരിപ്പടത്തിലേക്ക് ബാനറുകള്‍ വലിച്ചെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭയില്‍ ചോദ്യോത്തരവേള തടസപ്പെട്ടിരുന്നു.

അതേസമയം മാണി ആരോപണങ്ങള്‍ നിഷേധിച്ചു രംഗത്തു വന്നു എല്ലാം അവാസ്തവമാണെന്നും പ്രതികരിച്ചു.

Top