നിയമസഭാ തെരഞ്ഞെടുപ്പ്: കാഷ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ തുടങ്ങി

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിക്കുന്നത്.

കാഷ്മീരിലും ജാര്‍ഖണ്ഡിലും അഞ്ചു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പു നടന്നത്. കാഷ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പിഡിപിയും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ്. അതേസമയം, ജാര്‍ഖണ്ഡില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്നാണു പ്രവചനം.

കാഷ്മീരില്‍ 87ഉം ജാര്‍ഖണ്ഡില്‍ 81 സീറ്റുകളുമാണുള്ളത്. തീവ്രവാദി-മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും കാഷ്മീരിലും ജാര്‍ഖണ്ഡിലും ഉയര്‍ന്ന പോളിംഗാണു രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലും അഞ്ചു ഘട്ടങ്ങളിലായി 66 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്. കാഷ്മീരില്‍ 1987നു ശേഷം ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ഇത്തവണയാണ്.

Top