മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം: ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സംഭവത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചെന്നും സഭയില്‍ നടന്ന സംഭവവികാസങ്ങളെപ്പറ്റി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റവതരണം ചട്ടങ്ങള്‍ പാലിച്ചാണു നടന്നതെന്ന സ്പീക്കറുടെ വാദം ഗവര്‍ണര്‍ അംഗീകരിച്ചു. ഇതിനാല്‍ ബജറ്റില്‍ ഗവര്‍ണര്‍ ഇടപെടില്ല. പ്രതിപക്ഷത്തിന്റയും ബിജെപിയുടേയും പാരാതികളെ തുടര്‍ന്ന് സ്പീക്കറുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരച്ചു കൊണ്ടാണ് ഗവര്‍ണറുടെ നടപടി. വിശദമായ വാര്‍ത്താക്കുറിപ്പിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇന്നലെ സഭയില്‍ നടന്നത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top