നിഫ്റ്റി 8500ന് താഴെ: സെന്‍സെക്‌സ് 189 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 189.04 പോയന്റ് നഷ്ടത്തില്‍ 27878.27ലും നിഫ്റ്റി 41.25 പോയന്റ് താഴ്ന്ന് 8477.30ലുമാണ് ക്ലോസ് ചെയ്തത്.

1447 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1423 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 15 ശതമാനം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഗെയില്‍, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍ കോര്‍പ്, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top