നിതാഖത്തില്‍ പുതിയ ഒമ്പത് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി

റിയാദ്: സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതാഖത്ത്‌ വ്യവസ്ഥയില്‍ പുതുതായി ഒമ്പത് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി.

2011ല്‍ നിതാഖത്ത്‌ പദ്ധതി ആരംഭിക്കുമ്പോള്‍ 42 വിഭാഗങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, പങ്കാളിത്ത പ്ലാനിങ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ഹെല്‍ത്ത് കോളജുകള്‍, വനിതകള്‍ക്ക് സേവനങ്ങളും വസ്തുക്കളും ഒരുക്കുന്ന സ്ഥാപനങ്ങള്‍, ബേബി സിറ്റിങ് സെന്ററുകള്‍, വനിതാ ടൈലറിങ്, ഇരു ഹറമുകളുടെയും നവീകരണ നിര്‍മാണങ്ങള്‍ ഏറ്റെടുത്ത കരാര്‍ സ്ഥാപനങ്ങള്‍, ഗ്യാസ് വില്‍പ്പന, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്ലുഹൈദാന്‍ വ്യക്തമാക്കി. വനിതകള്‍ക്കുവേണ്ടിയുള്ള സ്റ്റുഡിയോകളും മറ്റും പുതുതായി നിത്വാഖാത് വ്യവസ്ഥയില്‍ വരും. കൂടാതെ വനിതകളുടെ വ്യായാമ കേന്ദ്രങ്ങളും (ജിംനേഷ്യം) വനിതാ സേവന കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

സൗദിയിലെ തൊഴിലവസരങ്ങളുടെ യഥാര്‍ഥ അവകാശികള്‍ സ്വദേശികളാണെന്ന് അല്ലുഹൈദാന്‍ പറഞ്ഞു. ഇതനുസരിച്ച് പ്രാപ്തമാവുന്ന തൊഴില്‍ മേഖലകളിലെല്ലാം സ്വദേശികളെ ഘട്ടംഘട്ടമായി നിയമിക്കുകയെന്നതാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്. സ്വദേശിവല്‍കരണം നടപ്പാക്കുന്നതിനു മുമ്പ് വിവിധ വാണിജ്യ വ്യവസായ മേഖലകളില്‍ നിന്നുള്ള വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടാറുണ്ട.

Top