നിക്കി ഗല്‍റാണി കളരിയും ആയോധന കലകളും പഠിക്കുന്നു

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിക്ക് ഇപ്പോള്‍ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തതായി ഒരു തമിഴ് ചിത്രത്തിലാണ് നിക്കി അഭിനയിക്കുന്നത്. ഏഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം പൊലീസിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന് വേണ്ടി കളരിയും ചില ആയോധന കലകളും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് നിക്കി. ചിത്രത്തില്‍ ചില സ്റ്റണ്ട് രംഗങ്ങളും നിക്കിക്ക് അവതരിപ്പിക്കേണ്ടതായുണ്ട്. വിഷ്ണു വിശാലാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായകന്‍.

ആദ്യമായി ഇത്തരത്തിലൊരു വേഷം ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഇതിന് മുന്പ് ശരീരഭാരം കുറയ്ക്കുന്നതിനായി കിക്ക് ബോക്‌സിങ് ചെയ്തിട്ടുണ്ടെന്നതല്ലാതെ ഈ മേഖല തനിക്ക് പുതിയതാണെന്ന് നിക്കി പറഞ്ഞു. പുരുഷനെ പോലെ പോരാടുന്ന പല രംഗങ്ങളും അവതരിപ്പിക്കേണ്ടതിനാല്‍ താന്‍ കളരിയും പഠിക്കുകയാണെന്ന് താരം വ്യക്തമാക്കി. കേരളത്തിലാണ് നിക്കി കളരി പഠിക്കാനായി എത്തുന്നത്.

ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിക്കി തയ്യാറായില്ല. ഇത് വളരെ രസകരമായൊരു ചിത്രമായിരിക്കുമെന്ന് മാത്രമാണ് താരം പറഞ്ഞത്. സെപ്തംബര്‍ 17ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

Top