നികുതി വര്‍ദ്ധന നടപ്പാക്കാന്‍ സര്‍ക്കാരിന് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: നികുതി വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വര്‍ധന പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കാനും സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്തതാണ്. സര്‍ക്കാര്‍ ഒരുകാര്യത്തിലും പിടിവാശി കാട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതു തുറന്നു പറയാം. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല.

നികുതി വര്‍ദ്ധന നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് കാര്യമാക്കുന്നില്ല.  പ്രതിപക്ഷത്തോട് ചോദിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.  എടുത്ത തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് നല്ലതു പോലെ അറിയാം. സര്‍ക്കാരിന് ദുരഭിമാനമോ പിടിവാശിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Top