നാലാംമത്സരത്തില്‍ പുണെയ്‌ക്കെതിരെയും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

kerala blasters

പൂണെ : തുടര്‍ച്ചയായ നാലാംമത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. പുണെ എഫ്‌സിയാണ് വെള്ളിയാഴ്ച മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത് (11). പുണെയ്ക്കായി മാര്‍ക്കോ സ്റ്റാന്‍കോവിച്ചും (13), ബ്ലാസ്റ്റേഴ്‌സിനായി സെര്‍ബിയന്‍ താരം നിക്കോള കിര്‍ച്മാരെവിച്ചും (61) ഗോള്‍ നേടി.

5 കളികളില്‍നിന്ന് 7 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതെത്തി. അഞ്ചു കളിയില്‍നിന്ന് ഏഴ് പോയിന്റാണുള്ളത്. രണ്ട് പോയിന്റുമാത്രമുള്ള പുണെ ഒമ്പതാമതാണ്. 5ന് കൊച്ചിയില്‍ ബെംഗളൂരു എഫ്‌സിയുമായാണ് കേരളത്തിന്റെ അടുത്ത കളി.

ജയത്തിനായി കളിക്കാന്‍ ആവേശം കാണിക്കാതിരുന്ന രണ്ടു ടീമുകളെയാണ് പുണെയിലെ ഛത്രപതി സ്‌റ്റേഡിയത്തില്‍ കണ്ടത്. ദുര്‍ബലരായ എതിരാളിക്കെതിരെ തന്ത്രങ്ങളൊന്നുമില്ലാത്ത മട്ടിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.

Top