നായ്ക്കളെ കൊന്നാല്‍ നടപടി; ഡിജിപിക്ക് കൊമ്പുണ്ടോയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: ഡിജിപി ടി പി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ വ്യവസായിയും സ്‌റ്റ്രേ ഡോഗ് ഫീ മൂവ്‌മെന്റ് സംഘടനയുടെ ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി രംഗത്ത്.

ഡിജിപിക്ക് കൊമ്പുണ്ടോയെന്ന് ചിറ്റിലപ്പള്ളി ചോദിച്ചു. തെരുവു നായകളെ കൊല്ലുന്നതില്‍ നടപടിയെടുക്കുമെന്ന ഡിജിപിയുടെ നിലപാടിനെതിരെയാണ് ചിറ്റിലപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, വര്‍ധിച്ചുവരുന്ന തെരുവ്‌നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചൗസേപ്പ് ചിറ്റലപ്പളളി ഇന്ന് രാവിലെ 10 മണി മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

തെരുവ്‌നായയെ കൊന്നൊടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ നിരവധി പ്രക്ഷോഭം നടത്തിയിരുന്നു. ഒടുവില്‍ പളളുരുത്തി പൊലീസ് സ്റ്റേഷനു മുമ്പില്‍ നായ്ക്കളെ കെട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ചിറ്റലപ്പളളി അടക്കമുളള സംഘടന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേയ്ക്ക് സംഘടന തിരിഞ്ഞത്.

Top