നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായി ആസിഫ് അലി

നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയില്‍ യുവനടന്‍ ആസിഫ് അലിയും എത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് സിനിമയിലെ നായകന്മാര്‍. അതിഥി വേഷത്തിലാണ് ആസിഫ് എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ അമര്‍, അക്ബര്‍, ആന്റണി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. യുവനടി നമിതാ പ്രമോദാണ് നായികയാവുന്നത്, ഒരു സിനിമാറ്റിക് നര്‍ത്തകിയുടെ വേഷമാണ് നമിതയുടേത്.

ബിബിന്‍ വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. കോമഡിയും സസ്‌പെന്‍സും കോര്‍ത്തിണക്കിയ ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സ്രിന്ദ അഷാബ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിക്കും. കൊച്ചി, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാവും.

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്നിവയാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.

Top