നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ ട്രെയിലര്‍ എത്തി

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘അമര്‍ അക്ബര്‍അന്തോണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.

ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ. യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയും അനന്യ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആല്‍വിന്‍ ആന്റണി,ഡോക്ടര്‍ സക്കറിയാ തോമസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ദീപക് ദേവും നാദിര്‍ഷയുമാണ് സംഗീത സംവിധാനം. സുജിത് വാസുദേവാണ് ക്യാമറ. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ഇടവേള ബാബു, ശ്രീരാമന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, ചാലി പാല, പ്രദീപ് കോട്ടയം, വിഷ്ണു ഉണ്ണികൃഷ്ണന്‍, കെ.പി.എ.സി ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക, കണ്ണമാലി മോളി എന്നിവരും കഥാപാത്രങ്ങളാണ്.

കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്വമില്ലാതെ സ്വന്തം ജീവിതം ആഘോഷിക്കുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Top