നാദാപുരത്ത് സിപിഎം ഓഫീസ് ആക്രമിച്ചു; രക്തസാക്ഷി സ്തൂപത്തില്‍ കരി ഓയില്‍ ഒഴിച്ചു

കോഴിക്കോട്: നാദാപുരത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. നാദാപുരം വാണിമേലിലാണ് സംഭവം. കല്ലേറില്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഓഫീസിനു മുന്നിലെ രക്തസാക്ഷി സ്തൂപം കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. വാണിമേലില്‍ ഇന്ന് ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

Top