നവരാത്രി-ദീപാവലി വിപണി ലക്ഷ്യമിട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യ

നവരാത്രി, ദീപാവലി വിപണി ലക്ഷ്യമിട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബൈല്‍സ്(എഫ് സി എ) ഇന്ത്യ. മികച്ച വില്‍പ്പന ലക്ഷ്യമിട്ട് ഇന്ത്യന്‍ മോഡല്‍ ശ്രേണിക്ക് പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളുമാണു കമ്പനിയുടെ വാഗ്ദാനം.

‘അവഞ്ചുറ’, ‘ലീനിയ ക്ലാസിക്’, ‘ലീനിയ എഫ് എല്‍’, ‘പുന്തൊ ഇവൊ’ തുടങ്ങിയ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണു വാഗ്ദാനം; ഒപ്പം ഇരട്ടി കാഷ് ഓഫറും എഫ് സി എ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ തിരഞ്ഞെടുത്ത കാറുകള്‍ക്ക് ‘ഡബിള്‍ ധമാക്ക’യും പ്രാബല്യത്തിലുണ്ട്.

അവഞ്ചുറ’യ്ക്ക് 80,000 രൂപയുടെയും ‘ലീനിയ ക്ലാസിക്കി’ന് 40,000 രൂപയുടെയും ‘പുന്തൊ ഇവൊ’യ്ക്ക് 70,000 രൂപയുടെയും ഉത്സവകാല ആനുകൂല്യങ്ങളാണു പ്രാബല്യത്തിലുള്ളത്. ‘ലീനിയ എഫ് എല്ലി’ന് 1.10 ലക്ഷം രൂപ വരെയുള്ള ഇളവുകളാണു വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Top