china bans dozens of muslim names for babies in xinjiang

newborn baby

ബെയ്ജിങ്: മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയില്‍ നവജാത ശിശുക്കള്‍ക്ക് സദ്ദാം, ജിഹാദ് തുടങ്ങി ഒരു ഡസനോളം മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി ചൈന.

മുസ്‌ലിം മതക്കാര്‍ക്കിടയില്‍ വളരെയധികം പ്രചാരത്തിലുള്ള പേരുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യൂ) വ്യക്തമാക്കി.

ഇസ്‌ലാം, ഖുറാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയ പേരുകള്‍ക്കാണ് നിരോധനം. ഇത്തരം പേരുകള്‍ ഉള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ അംഗത്വമുള്‍പ്പെടെ സര്‍ക്കാര്‍ ആനൂകൂല്യങ്ങളൊന്നും ഈ പേരുകളിലുള്ള കുട്ടികള്‍ക്ക് ലഭിക്കില്ല.

തീവ്രവാദത്തിന്റെ പേരില്‍ മതങ്ങള്‍ക്കു മൂക്കുകയറിടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.

Top