നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെ അറസ്റ്റ് ചെയ്തു

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്.

റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ അല്‍ സറാഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി അഡോള്‍ഫസ് ലോറന്‍സ് ഗൂഢാലോചന നടത്തിയതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. കുവൈറ്റിലേക്കും മറ്റും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയത് വഴി 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.

വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്ത നഴ്‌സുമാരില്‍നിന്ന് അനധികൃതമായി അമിത പണം ഈടാക്കുകയായിരുന്നു. ഉതുപ്പ് വര്‍ഗ്ഗീസിന് വേണ്ടി സിബിഐ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

Top