നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഉതുപ്പ് വര്‍ഗീസിനെ പ്രതിയാക്കി സിബിഐ പ്രഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അല്‍ സറാഫാ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ മൂന്നാം പ്രതിയാക്കിയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അല്‍ സറാഫാ എജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്നും അധിക തുക ഈടാക്കി വന്‍ തട്ടിപ്പു നടത്തിയെന്നാണു കേസ്. ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് കുവൈറ്റില്‍ ഒളിവാണ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫാണു കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.

Top