നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ്: സിബിഐ ഇന്റര്‍പോളിനെ സമീപിക്കുന്നു

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ സിബിഐ ഇന്റര്‍പോളിനെ സമീപിക്കാനൊരുങ്ങുന്നു. മുഖ്യപ്രതി ഉതുപ്പ് വര്‍ഗിസ് കുവൈറ്റില്‍ ഒളിവിലെന്ന് സിബിഐ ഇന്റര്‍പോളിനെ അറിയിക്കും. പ്രതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണു സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. സിബിഐ കൊച്ചി യൂണിറ്റാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്.

കൊച്ചിയിലെ അല്‍ സറാഫ എന്ന ഏജന്‍സി അധികതുക വാങ്ങി വിദേശത്തേക്കു നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണു കേസ്. 19,500 രൂപയ്ക്കു പകരം 19 ലക്ഷത്തിലധികം രൂപയാണ് ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കിയിരുന്നത്.

Top