നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം ബിജെപിക്ക് ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും അടിസ്ഥാന തലത്തില്‍ പ്രകടമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ ദിവസവും പത്രങ്ങള്‍ തുറന്നാല്‍ നമ്മള്‍ കാണുന്നത് ഒരിക്കല്‍ നമ്മെ നിരാശപ്പെടുത്തിയ ആ പഴയ വാര്‍ത്തകള്‍ തന്നെയാണ്. ഇത് നേരത്തെ വായിച്ച വാര്‍ത്തകളുടെ തനിയാവര്‍ത്തനമാണല്ലോ എന്ന ചിന്തയാണ് നമ്മളില്‍ ഉണ്ടാകുന്നത്. കര്‍ഷക ആത്മഹത്യയായാലും സ്തീകള്‍ക്കെതിരായ അതിക്രമങ്ങളായാലും തൊഴില്‍രഹിതരായ ജനതയുടെ സമരങ്ങളായാലും ഇതു തന്നെയാണ് സ്ഥിതിയെന്നും താക്കറെ കുറ്റപ്പെടുത്തി.

Top