നരേന്ദ്ര മോഡി തനിക്ക് അലര്‍ജിയെന്ന് അണ്ണാ ഹസാരെയുടെ പരിഹാസം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് അണ്ണാ ഹസാരെ. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ സമരം ചെയ്യുന്ന ഹസാരെ, മോഡി തനിക്ക് അലര്‍ജി ആയതിനാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് തുറന്നടിച്ചു.

ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് താന്‍ മോഡിയെ വിളിച്ചപ്പോള്‍ നിരാകരിച്ചതുപോലെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ കാര്യത്തിലും മോഡി തന്റെ ആവശ്യങ്ങള്‍ തള്ളിക്കളയുകയാണെന്ന് ഹസാരെ ആരോപിക്കുന്നു. വ്യവസായ പ്രമുഖര്‍ക്ക് പിറകേ പോകുന്ന സര്‍ക്കാരിന് പാവപ്പെട്ട കര്‍ഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കുന്നതിലാണ് താല്‍പര്യമെന്നും ഹസാരെ പറഞ്ഞു.

2013ല്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വന്നപ്പോഴും അണ്ണാ ഹസാരെ എതിര്‍ത്തിരുന്നു.അണ്ണാ ഹസാരെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മോഡിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

Top