നയന്‍താര കാത്തിരിക്കുന്നു… ഒരു കോമഡി വേഷം ചെയ്യാന്‍

കരിയറില്‍ എന്നും തിളങ്ങിനില്‍ക്കാന്‍ സാധിച്ചെങ്കിലും, തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് ഇനിയും നടക്കാത്ത ചില ആഗ്രഹങ്ങള്‍ മനസിലുണ്ട്. എന്താണെന്നല്ലേ? ഒരു കോമഡി വേഷം ചെയ്യുക എന്നതാണ് നയന്‍സിന്റെ ആഗ്രഹം. അതില്‍ നയന്‍സ് മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നത് പ്രശസ്ത നടികളായ മനോരമയെയും കോവൈ സരളയെയുമാണ്.

തന്റേടിയായും നിഷ്‌കളങ്കയായും പിന്നെ ഒട്ടനവധി ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങുന്ന നയന്‍സിന് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്ന വേഷത്തില്‍ ഒരു ചിത്രത്തിലെങ്കിലും കാണാന്‍ കഴിയുമോ എന്ന് കാത്തിരിക്കാം.

അനേകം സൂപ്പര്‍ ഹിറ്റുകളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നയന്‍സ് തെന്നിന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളും കൂടിയാണ്. മൂന്ന് കോടിയാണ് നയന്‍താരയുടെ ഇപ്പോഴത്തെ പ്രതിഫലം.

നിരവധി ബന്ധങ്ങളിലൂടെ കടന്നുപോയ നയന്‍സ് എന്നും ഗോസിപ്പുകളുടെ ഡാര്‍ലിംഗ് കൂടിയാണ്.

Top