നയന്‍താരയുടെ ഹൊറര്‍ ചിത്രം മായ സെപ്തംബര്‍ 17 നെത്തും

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന നയന്‍താര നായികയാകുന്ന ഹൊറര്‍ ചിത്രം മായ സെപ്തംബര്‍ 17 ന് തിയേറ്ററുകളിലെത്തും. നയന്‍താരയെക്കൂടാതെ ആരി, അംസത് ഖാന്‍, ലക്ഷ്മി പ്രിയാ ചന്ദ്രമൗലി, റോബോ ശങ്കര്‍, മിമെ ഗോപി, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

റോണ്‍ എതാന്‍ യൊഹാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അശ്വിന്‍ ശരവണന്‍ തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്.

Top