നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് മോഡിയോട് നീതീഷ് കുമാര്‍

പട്‌ന: ബി.ജെ.പിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളും മധുരകരമല്ലാത്ത വാക്കുകളും പറഞ്ഞ് ജനങ്ങളെ കുഴപ്പത്തിലാക്കരുത്. ജനങ്ങളുടെ മുമ്പില്‍ സത്യങ്ങളും യഥാര്‍ഥ കണക്കുകളും അവതരിപ്പിക്കാന്‍ മോഡി ശ്രദ്ധിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

2014ലെ തിരഞ്ഞെടുപ്പില്‍ മോഡി വാഗ്ദാനം ചെയ്തിരുന്നതു പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഡി.എന്‍.എയ്ക്ക് പ്രശ്‌നമുണ്ടെന്നും സംസ്ഥാനത്തെ ‘ബീമാരു'(രോഗഗ്രസ്തമായ) എന്നും ഇവിടുത്തെ ജനങ്ങളെ ദൗര്‍ഭാഗ്യശാലികളെന്നും വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ മോശം പരാമര്‍ശം പിന്‍വലിക്കണമെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

Top