നഗ്‌നശരീരത്തില്‍ കന്യാമറിയത്തിന്റെ ചിത്രം വരച്ച മോഡല്‍ വിവാദത്തില്‍

ബ്രസീലിയ: ഈസ്റ്റര്‍ ദിനത്തില്‍ സ്വന്തം നഗ്‌നശരീരത്തില്‍ കന്യാമറിയത്തെ വരച്ചു പ്രാര്‍ഥന നടത്തിയ സൂപ്പര്‍ മോഡല്‍ ഇരുപത്തിമൂന്നുകാരി ഇന്ത്യാനാര കാരവല്ലൊ വിവാദത്തില്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്. പൂര്‍ണ നഗ്‌നയായി ശരീരത്തില്‍ കന്യാമറിയത്തെ വരച്ചു പ്രാര്‍ഥനയില്‍ മുഴുകുന്ന വിവിധ പോസിലുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രാര്‍ഥനയുടെ ശക്തികൂട്ടാന്‍ ചിത്രങ്ങളിലൊന്നില്‍ ഒരു കൊന്ത കൈയില്‍ പിടിച്ചിരിക്കുന്നതും കാണാം.

ചിത്രങ്ങള്‍ വൈറലായതോടെ മോഡലിനെ വിമര്‍ശിച്ച് ആരാധകരും വിശ്വാസികളും രംഗത്തെത്തി. താരത്തിന്റെ പ്രാര്‍ഥനയ്ക്ക് പിന്നില്‍ ഈശ്വര വിശ്വാസമല്ലെന്നാണ് വിമര്‍ശകരുടെ ആരോപണം.
പ്രശസ്ത ബ്രസീലിയന്‍ ചിത്രകാരന്‍ ബിഞ്ഞോയാണു മോഡലിന്റെ ശരീരത്തില്‍ കന്യാമറിയത്തെ വരച്ചത്. ഏകദേശം 10 മണിക്കൂര്‍ ഇതിനായി ചെലവഴിച്ചു. ഇയാള്‍ക്കെതിരേയും വിമര്‍ശനമുയരുന്നുണ്ട്.
ഇതാദ്യമായല്ല കാരവല്ലൊ വിവാദങ്ങളില്‍പ്പെടുന്നത്. തന്റെ നഷ്ടപ്പെട്ട കന്യകാത്വം വിണ്ടെടുക്കാന്‍ താരം നടത്തിയ പ്രത്യേക ശസ്ത്രക്രിയയിലൂടെയാണ് ഇവര്‍ വാര്‍ത്തയില്‍ ഇടംപിടിച്ചത്.

Top