ധോണിക്ക് പിന്തുണയുമായി ഗാരി ക്രിസ്റ്റന്‍; വിമര്‍ശകര്‍ അല്‍പം മാന്യത കാണിക്കണം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി ക്രിസ്റ്റന്‍. മാധ്യമങ്ങള്‍ ധോണിയോട് ചെയ്യുന്നത് കടുത്ത അനീതിയാണെന്നും സച്ചിനായിരുന്നു ധോണിയുടെ സ്ഥാനത്തെങ്കില്‍ മാധ്യമങ്ങളുടെ നിലപാട് എന്താകുമായിരുന്നെന്നും ക്രിസ്റ്റന്‍ ചോദിച്ചു.

ധോണിതന്നെ നായകനായി തുടരണം. ധോണിയല്ലാതെ മറ്റാരും ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ നയിക്കാന്‍ യോഗ്യന്മാരല്ലെന്നും ഗാരി ക്രിസ്റ്റന്‍ പറഞ്ഞു.

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റണമെന്ന് വാദിക്കുന്നവരുടെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. ധോണിക്ക് പകരം വയ്ക്കാന്‍ പറ്റുന്ന കളിക്കാരന്‍ ഇന്ന് ഇന്ത്യയിലില്ല. ഇന്‍ഡോറിലെ ഇന്നിങ്‌സ് ഒരിക്കല്‍ക്കൂടി ഇത് തെളിയിച്ചു. വിമര്‍ശകര്‍ ധോണിയോട് അല്‍പംകൂടി മാന്യത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ഗാരി ക്രിസ്റ്റനായിരുന്നു പരിശീലകന്‍.

Top