ധനുഷ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായിക തൃഷ

ദുരൈ സെന്‍തില്‍ കുമാറിന്റെ സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ധനുഷിന്റെ നായികയാകുന്നു. ആദ്യമായാണ് തൃഷ ധനുഷിന്റെ നായികയാകുന്നത്.

ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം തൃഷ ധനുഷിന്റെ നായികയാവുന്നതിന് അടുത്ത് വരെ എത്തിയിരുന്നു. നായകി, ആടുകളം എന്നീ സിനികളിലായിരുന്നു അത്. മലയാളത്തിലും തെലുങ്കിലും ബാലതാരമായി തിളങ്ങിയ ബേബി ശ്യാമിലിയാണ് ഈ ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

ആദ്യമായി ധനുഷ് ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇരട്ട സഹോദരങ്ങളുടെ വേഷത്തിലാണ് ധനുഷിന്. തമിഴകത്തെ സൂപ്പര്‍ താരം ഇളയദളപതി വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം നവംബര്‍ 20ന് ആരംഭിക്കും.

Top