ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: കേരളത്തില്‍ നിന്നും ആരും അര്‍ഹരായില്ല

ന്യൂഡല്‍ഹി: കായിക രംഗത്തെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. നിഹാല്‍ അമീന്‍ (നീന്തല്‍), സ്വതന്ത്രരാജ് സിംഗ് (ബോക്ക്‌സിംഗ്), ശ്യാമള ഷെട്ടി (ഭാരോദ്വഹനം) , നവല്‍ സിംഗ് (പാരാലിമ്പിക്സ്സ്) എന്നിവര്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരം നേടിയവരില്‍ മലയാളികള്‍ ഇല്ല.

അഞ്ച് മലയാളികളായിരുന്നു പുരസ്‌കാരത്തിനായി പട്ടികയിലുണ്ടായിരുന്നത്. പ്രീജാ ശ്രീധരന്റെയും സജീഷ് ജോസഫിന്റേയും ആദ്യ കാല പരിശീലകന്‍ തങ്കച്ചന്‍ മാത്യു, അഞ്ജു ബോബി ജോര്‍ജ്ജ് , ബോബി അലോഷ്യസ് എന്നിവരെ പരിശീലിപ്പിച്ച ടി പി ഔസേഫ്, ബീനാമോളുടെ പരിശീലകന്‍ പിആര്‍ പുരുഷോത്തമന്‍, കബഡി ദേശീയ കോച്ച് ഉദയകുമാര്‍, സുനില്‍ എബ്രഹാം, എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മലയാളികള്‍.

Top