ദേശീയ ഗെയിംസ് വിവാദങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെങ്കില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ പ്രധാനമന്ത്രി പോലും സര്‍ക്കാരിനെ അഭിനന്ദിച്ചു. മാധ്യമങ്ങള്‍ എഴുതിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസിന്റെ സമാപന ചടങ്ങിനായുള്ള ബജറ്റിലെ ചെലവ് കുറയ്ക്കില്ല. 2011-ല്‍ തീരുമാനിച്ച ബജറ്റിലാണ് ഗെയിംസ് നടക്കുന്നതെന്നും ഇത് നല്ല കാര്യമല്ലേയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

Top