തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍, ഗെയിംസ് നടത്തിപ്പിന് തുരങ്കംവെക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് പിറ്റേദിവസം ആരോപണങ്ങളുമായി രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി വന്നവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.