ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികം

തൃശൂര്‍:  ദേശീയ ഗെയിംസില്‍ കേരളത്തിന്  വേണ്ടി മെഡല്‍ നേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്വര്‍ണം നേടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും വെള്ളി നേടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും വെങ്കലം നേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.

കേരളം ഗെയിംസില്‍ ഒന്നാമതെത്തുകയാണെങ്കില്‍ പ്രോത്സാഹന സമ്മാനത്തുക ഇരട്ടിയാക്കും. ഗെയിംസിന്റെ ആവേശം സംസ്ഥാനം മുഴുവന്‍ അലയടിക്കാന്‍ ഒരു കോടി ജനങ്ങളെയുള്‍പ്പെടുത്തി കൂട്ടയോട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top