ദേശസ്‌നേഹമുണര്‍ത്തി ബിഗ് ബിയുടെ ദേശീയ ഗാനം

റിപ്പബ്ലിക് ദിനത്തില്‍ ദേശസ്‌നേഹമുണര്‍ത്തി ബിഗ് ബിയുടെ ദേശീയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദേശീയ ഗാനം രചിച്ച ടാഗോറിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നുമാണ് ബിഗ് ബിയുടെ ഗാനാലാപനം. അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെയാണ് തന്റെ ദേശീയ ഗാനാലാപനം പുറത്തു വിട്ടത്.

റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ദേശീയ ഗാനം കേള്‍ക്കുന്നത് ഒരുപക്ഷേ തന്റെ ശബ്ദത്തിലൂടെയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിതാഭ് ട്വീറ്റ് ചെയ്തിരുന്നു. ടാഗോറിന്റെ വസതിക്ക് മുന്നില്‍ നിന്നും ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ബിഗ് ബി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. അഭിനേതാക്കളായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Top