ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ ശ്രിയ ശരണ്‍ നായികയാകുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ ഹിന്ദി റീമേക്കില്‍ ശ്രിയ ശരണ്‍ നായികയാകും. മലയാളത്തില്‍ മീന അവതരിപ്പിച്ച റാണിയെന്ന കഥാപാത്രത്തെയാണ് ശ്രിയ അവതരിപ്പിക്കുക. അജയ് ദേവ്ഗണ്‍ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷത്തിലെത്തുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത് നിഷികാന്ത് കാമത്താണ്. മലയാളത്തില്‍ ആശാ ശരത് അവതരിപ്പിച്ച ഐ.പി.എസ് ഓഫീസറുടെ വേഷത്തിലെത്തുന്നത് ബോളിവുഡ് നടി തബുവാണ്.

മാര്‍ച്ചില്‍ ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഹൈദരാബാദിലും ഷൂട്ടിംഗുണ്ടാവും.

ദൃശ്യം തെലുങ്കിലും കന്നഡയിലും റീമേയ്ക്ക് ചെയ്തപ്പോഴും ചിത്രം ഹിറ്റായിരുന്നു. കമലഹാസനെ നായകനാക്കി ജിത്തു തന്നെ സംവിധാനം ചെയ്ത തമിഴ് റീമേയ്ക്ക് ‘പാപനാശം’ അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങും.

Top