ദൂരദര്‍ശനില്‍ മോഹന്‍ഭാഗവതിന്റെ പ്രസംഗം ജാവദേക്കറുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിജയദശമി ദിനത്തില്‍ ആര്‍ എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസാര്‍ ഭാരതി സിഇഒ ജവഹര്‍ സിര്‍കര്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ച്ചനാ ദത്ത തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗ്യസ്ഥര്‍ പങ്കെടുത്തിരുന്നു. അര്‍ച്ചനാ ദത്തയാണ് പ്രസംഗം തത്സമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. മന്ത്രി ഈ കാര്യം അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ യോഗത്തില്‍ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നതുമായി സംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ലെന്നാണ് അര്‍ച്ചനാ ദത്തയുടെ പ്രതികരണം. പ്രസംഗം സംപ്രേഷണം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും നാഗപൂര്‍ റിപ്പോര്‍ട്ടര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തത്സമയ സംപ്രേഷണം നല്‍കിയതെന്നും അര്‍ച്ചനാദത്ത പറഞ്ഞു.

Top