ദുല്‍ഖറിനൊപ്പം ട്രാഫിക്കില്‍ സെല്‍ഫിയുമായി യുവാക്കള്‍;ഫേസ്ബുക്കില്‍ വൈറലാകുന്നു

യുവതാരം ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള യുവാക്കളുടെ സെല്‍ഫി ഫേസ്ബുക്കില്‍ തരംഗമാകുന്നു. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് നില്‍ക്കുന്ന ദുല്‍ഖറിന്റെ കാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്നാണ് ഇവര്‍ സെല്‍ഫിയെടുത്തത്.

ആദ്യം യുവാക്കളുടെ ആവശ്യം ദുല്‍ഖര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് ആരാധകരുടെ സെല്‍ഫിയെടുക്കാനുള്ള ശ്രമം താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത നിമിഷം കാറിന്റെ ഗ്ലാസ് താഴ്ത്തി ദുല്‍ഖര്‍ പറഞ്ഞതും യുവാക്കളെ ഞെട്ടിച്ചു.

‘ഫോട്ടോ എടുക്കാനാണേല്‍ ചോദിച്ചാല്‍ പോരേ’ ശേഷം യുവാക്കള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. പിന്നീട് യുവാക്കള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ സെല്‍ഫിക്ക നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Capture

Top