ദുരെ സെന്തില്‍കുമാര്‍ ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലെത്തുന്നു

ആദ്യമായി ധനുഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏറെ നിരൂപക പ്രശംസ നേടിയ എതിര്‍ നീച്ചല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ദുരൈ സെന്തിന്‍കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ധനുഷിന്റെ ഇരട്ടവേഷം.സഹോദരങ്ങളായ രണ്ട് കഥാപാത്രങ്ങളായി ധനുഷ് എത്തുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കാനാണ് നീക്കം.

അതേ സമയം പ്രഭു സോളമന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ധനുഷ് ഇപ്പോള്‍. മൈന, കുംകി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രഭു സോളമന്റെ ചിത്രത്തില്‍ ധനുഷ് നായകനാവുന്നത് ആദ്യമായിട്ടാണ്.

മലയാളി താരം കീര്‍ത്തി സുരേഷാണ് ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തില്‍ ധനുഷിന്റെ നായിക. മലയാളി താരം പൊന്നമ്മ ബാബുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉടനീളം മലയാളം സംസാരിക്കുന്ന ഒരു കഥാപാത്രമാണ് പൊന്നമ്മ ബാബുവിന്റേത്.

Top