‘ദിവാലി സെയ്ല്‍ ദമാക്ക’യുമായി സ്‌പൈസ്‌ജെറ്റ്; 749 രൂപയ്ക്ക് പറക്കാം

Spicejet

ദീപാവലി ഓഫറുമായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാനകമ്പനിയായ സ്‌പൈസ്‌ജെറ്റ് രംഗത്തെത്തി. ‘ദിവാലി സെയ്ല്‍ ദമാക്ക’ എന്ന പേരിലാണ് ഓഫര്‍. 749 രൂപ എന്ന അടിസ്ഥാനവില (ടാക്‌സ് ഉള്‍പ്പെടുത്താതെ)യാണ് ആഭ്യന്തര നിരക്കില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മേഖലയില്‍ 3.999 (നികുതികള്‍ കൂട്ടി) കുറഞ്ഞ ടിക്കറ്റ് നിരക്കും വാഗ്ദാനം ചെയ്യുന്നു.ദില്ലി, അമൃത്സര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് 749രൂപ ബേസ് നിരക്കാണ്. ചെന്നൈ കൊളംബോ റൂട്ടില്‍ 3999 രൂപയുമാണ്.

സ്‌പൈസ്‌ജെറ്റ് ദീപാവലി വില്പനയ്ക്ക് 3 ലക്ഷം സീറ്റുകള്‍ വച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 29 മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 2016 ഫെബ്രുവരി 1 മുതല്‍ യാത്രകള്‍ക്കാവും ഈ ഓഫര്‍ ബാധകമാവുക.

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍, സ്‌പൈസ്‌ജെറ്റ് വെബ്‌സൈറ്റില്‍, ട്രാവല്‍ ഏജന്റുമാര്‍ക്കും ഈ നിരക്കില്‍ ബുക്ക് ചെയ്യാനാവും. കസ്റ്റമറുകള്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര ബുക്കിങ് ന് 3 ശതമാനം കുറഞ്ഞനിരക്കില്‍ ലഭിക്കും.

Top