ദിലീപ് ചിത്രം ടു കണ്‍ട്രീസില്‍ ഇഷാ തല്‍വാറും

ദിലീപ് നായകനാകുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറും എത്തുന്നു. മംമ്താ മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക.

ഷാഫിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കാനഡയില്‍ പൌരത്വം ലഭിക്കുന്നതിനായി, അവിടെ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മുകേഷ്, സുരാജ് വെഞ്ഞാറമൂട്. വിനയ് പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമസമയം, ഫഹദ് നായകനാകുന്ന നാളെ എന്ന ചിത്രത്തില്‍ നായികയാകുന്നതും ഇഷാ തല്‍വാറാണ്.

Top